Saturday, July 7, 2012

എന്തിന് വേണ്ടി നമ്മളീ ഭീകരനെ തീറ്റിപൊറ്റ്‌ണം


നമ്മുടെ 166 സഹോദരങ്ങളെ കൊന്നൊടുക്കുകയും 100 ലേറെ പേരെ മാരകമാം വിധം പരിക്കേല്‍പ്പിക്കുകയും ചെയ്ത ഈ സുഹൃത്ത്‌ നമ്മുടെ വിശിഷ്ടാഥിതിയായ് കഴിയുവാന്‍ തുടങ്ങിയിട്ട് 3 വര്‍ഷവും  5 മാസവും കഴിഞു .... ഈ സുഹൃത്തിനു വേണ്ടി ഇന്ത്യ ഗവര്‍ണ്‍മേണ്ട് ഒരുദിവസം ചിലവാക്കുന്നത് 2 ലക്ഷത്തിനുമേല്‍ വരുന്ന തുക.... ഈ സഹോദരന്‍റെ സുഖകരമായ താമസത്തിനും ഭക്ഷണത്തിനും സംരക്ഷണത്തിനുമായ് 100 ലധികം വരുന്ന സായുധസേന പരിചാകരായ് എപ്പോഴും കൂടെ... ഒരു ദിവസം 2 ലക്ഷം രൂപ വെച്ചു 3 വര്‍ഷത്തേക്കു നമ്മള്‍ ഈ മഹനീയ വ്യക്തിക്കായ്‌ ചിലവാക്കിയ തുക 21.90 കോടി രൂപ.... എണ്ണിയാലോടുങ്ങാത്ത അത്ര അക്കങ്ങളുള്ള തുക അടിച്ചുമാറ്റുന്ന രാഷ്ട്രീയക്കാരുടെ കഥകള്‍ നിത്യവും കേള്‍ക്കുന്ന നമുക്ക് ഈ തുക ഒരു വലിയ തുകയായ് തോന്നുകയേയില്ല.... ഒരു നേരത്തെ ഭക്ഷണത്തിനും, അസുഖത്തിനു മരുന്നുമേടിക്കാനുമായ് പകലന്തിയോളം തെണ്ടിയിട്ടും നിവൃത്തിയില്ലാതെ പട്ടിണിയാലും അസുഖങ്ങളാലും മരണമടയുന്ന ആയിരങ്ങളുള്ള ഈ നാട്ടിലാണ് ഇതു നടക്കുന്നതെന്നും നമ്മള്‍ക്കറിയാം....

എത്ര ദിവസങ്ങള്‍ കഴിഞ്ഞാലും ഈ വധശിക്ഷ നടക്കാന്‍ പോവുന്നില്ലെന്നും നമുക്കറിയാം.... ഇനി ഇവനെ രക്ഷിക്കുവാനായി ഇവന്‍റെ കൂട്ടാളികള്‍ ഇനിയും ഇവിടെ വരും.... കണ്ടഹാര്‍ നമ്മളാരും മറന്നിട്ടിലല്ലോ.... നമ്മള്‍ പിടിച്ച മറ്റൊരു സഹോദരനെ, 100 കോടി ജനങ്ങളുടെയും പട്ടാളക്കാരുടെയും നെഞ്ചിലുടെ, നമ്മള്‍ നോക്കി നില്‍ക്കെ അവര്‍ കൂട്ടികൊണ്ടുപോയ്... അവര്‍ക്ക് ശുഭയാത്ര നേരുവനായ് നമ്മുടെ രാഷ്രീയ ഷണ്ഡന്മാര്‍ അകമ്പടി പോയപ്പോള്‍, നമ്മുടെ സഹോദരന്‍ രുപന്‍ കത്യാലിന്‍റെ ചങ്കുതിര്‍ത്ത ചോര കൊണ്ട് നമ്മള്‍ അവരുടെ വഴികളില്‍ രക്ത പുഷ്പങ്ങള്‍ സമര്‍പ്പിച്ചു.,.... ഇതൊക്കെ നമ്മള്‍ മറന്നുവോ....!!!

ഇനിയും ഇന്ത്യയുടെ വിരിമാറില്‍ വെടിയുണ്ടകള്‍ കൊണ്ട് അവര്‍ പെരുമഴ പെയ്യിക്കും..... നമ്മുടെ അച്ഛനും അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ഇനിയും പെരുവഴികളില്‍ ചോരയില്‍ പിടഞ്ഞു മരിക്കും..... നമുക്കു മുന്നിലുടെ കസബിനെയും കൊണ്ട് അവന്‍റെ കൂട്ടുകാര്‍ നമുക്കു മുന്നിലുടെ, നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടു കടന്നു പോവും....അന്നും നമുക്കു ക്രിക്കറ്റ്‌ കണ്ടുകൊണ്ടു ദേശീയപതാകയും പൊക്കിപിടിച്ചു ഇന്ത്യ കീ ജയ്‌ പാടി നടക്കും....... mera bharat mahaan !!

1 comment:

ajith said...

Procedure must be followed...എന്നല്ലേ?